Fair Trade

From seedwiki
Jump to: navigation, search
ഫെയർ ട്രേഡ്
Fairtrade logo.png
ഫെയർട്രേഡ് ലോഗോ

തങ്ങളുടെ ഉത്പന്നങ്ങൾക്ക് ഉദ്പാദകർക്ക് ന്യായ വില ലഭിക്കുക, തൊഴിലാളികൾക്കു് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജോലി സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നിവ ഉറപ്പുവരുത്തുന്ന തരത്തിലുള്ള വ്യാപാര സംവിധാനത്തെയാണ് ന്യായവ്യാപാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിളകൾക്ക് ന്യായവ്യാപാരത്തിലൂടെ ലഭിക്കുന്ന താരതമ്യേന ഉയർന്നവില കർഷകസമൂഹത്തിനു തങ്ങളുടെ ഭാവിക്കുവേണ്ടി കരുതിവെക്കാനും അതോടൊപ്പം പ്രകൃതിസംരക്ഷണത്തിലേർപ്പെടാനും സഹായമാകുന്നു. സാധാരണ വിപണിയിൽ നിന്ന് വ്യത്യസ്തമായി, ഫെയർ ട്രേഡ് വിപണി കർഷനും ഉപഭോക്താവിനും നേരിട്ട് ബന്ധപ്പെടാനും ഐക്യപെടാനും അതുവഴി, കർഷകന്റെ അദ്ധ്വാനത്തെ തിരിച്ചറിയാനും ഉപഭോക്താവിനെ സഹായിക്കുന്നു.

മെറിയം വെബ്സ്റ്ററിന്റെ നിർവചനപ്രകാരം ന്യായവ്യാപാരം എന്നത് "കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിന് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്; അതിലൂടെ ദാരിദ്ര്യ നിരക്കു കുറച്ചുകൊണ്ടുവരാനും, കർഷകരോടും തൊഴിലാളികളോടും നീതിയിലടിസ്ഥാനമാക്കിയുള്ള ഇടപെടൽ ഉറപ്പുവരുത്താനും, പാരിസ്ഥിതികമായി സുസ്ഥിരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു." [1]

1998ൽ ഫെയർ ട്രേഡ് ഇന്റർനാഷണൽ, വേൾഡ് ഫെയർ ട്രേഡ് ഒാർഗനൈസേഷൻ, നെറ്റ് വർക്ക് ഒാഫ് യൂറോപ്യൻ വർക്ക്ഷോപ്പ്സ്, യൂറോപ്യൻ ഫെയർ ട്രേഡ് അസോസിയേഷൻ എന്നീ നാല് സംഘടനകൾ ചേർന്ന് ന്യായവ്യാപാരത്തിന് പൊതുവെ സ്വീകാര്യമായ നിർവച്ചനം തയ്യാറാക്കി. അതുപ്രകാരം ന്യായവ്യാപാരം "അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതൽ പങ്കാളിത്തം തേടുന്ന, സംവാദത്തിലും, സുതാര്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ വ്യാപാരബന്ധമാണ്. കൂടുതൽ മെച്ചപ്പെട്ട വ്യാപാര വ്യവസ്ഥ മുന്നോട്ട് വെക്കുന്നതിലൂടെ, ദക്ഷിണരാജ്യങ്ങളിൽ പ്രത്യേകിച്ചും, സുസ്ഥിരമായ വികസനത്തിനും, പ്രതികൂലസാഹചര്യം നേരിടുന്ന ഉത്പാദകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായവ്യാപാരം സഹായിക്കുന്നു." [2]

ചരിത്രം[edit]

രണ്ടാം ലോകമാഹയുദ്ധത്തിനുശേഷം,1946ൽ ദരിദ്രരരായ പോർട്ടോറിക്കൻ വനിതകളിൽ നിന്നും അഭയാർത്ഥികളായ യൂറോപ്യൻ വനിതകളിൽ നിന്നും കൈത്തറികൾ വാങ്ങി എഡ്നാ റൂത്ത് ബൈയ്ലർ എന്ന വനിതയാണ് വടക്കൻ അമേരിക്കയിലെ ആദ്യത്തെ ന്യായവ്യാപരസംഘടനയായ ടെൻ തൗസന്റ് വിലേജിന് അടത്തറയിട്ടത്. [3]

മിഷിനറി പ്രവർത്തനങ്ങൾക്കും, സേവനപ്രവർത്തനങ്ങൾക്കും രാഷ്ട്രീയ/സാമ്പത്തിക ഇടപെടലുകൾക്കും മറ്റുമായാണ് ഇന്ന് പ്രവർത്തിക്കുന്ന മിക്ക ന്യായവ്യാപാരസംഘടനകളും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രവർത്തനമാരംഭിച്ചത്. മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രരെ സഹായിക്കുന്നതിനായി എൻ ജി ഒ സംഘങ്ങളും ഫെയർ ട്രേഡ് സംഘടന വൈദഗ്ദ്യം ഉപയോഗപ്പെടുത്തി ന്യായവ്യാപാര രംഗത്ത് വളരെ മുന്നേറിയീട്ടുണ്ട്. [4]

പ്രതികൂലസാഹചര്യങ്ങളെ നേരിടുന്ന ഉത്പാദകർക്ക് ഉപദേശവും സഹായവും നൽക്കുന്നതിനായി ന്യായവ്യാപാരത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു 1960കളിലും 1970കളിലും ഏഷ്യയിലെയും, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും എൻ ജി ഒ കളും ചില സാമൂഹ്യപ്രവർത്തകരും ന്യായവ്യാപാര സംഘടനകൾ ആരംഭിച്ചു. ദക്ഷിണ രാഷ്ട്രങ്ങളിൽ ആരംഭിച്ച ഈ സംഘടനകൾ യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലെ സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ന്യായവ്യാപാരത്തിന്റെ ആഗോളതലത്തിലെ വ്യാപനത്തിന് ഇത് വഴിവെച്ചു. [5]

ഈ പൗരമുന്നേറ്റങ്ങൾക്കു സമാന്തരമായി, വികസ്വര രാജ്യങ്ങൾ "ധനസഹായമല്ല, വ്യാപരമാണ് വേണ്ടത്" എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് വ്യാപാരത്തിനും വികസനത്തിനുമായുള്ള ഐക്യരാഷ്ട്രസഭയുടെ രണ്ടാം കോൺഫ്രൻസിൽ വാദിച്ചു. അറുപതുകളുടെ അവസാനത്തോടുക്കൂടി ന്യായവ്യാപാരത്തിന്റെ വളർച്ച പ്രധാനമായും വികസനവ്യാപാരത്തിലൂടെയായി. ദാരിദ്ര്യം കുറക്കുന്നതിനുള്ള ഇടപെടലുകളിലൂടെയും, ചിലപ്പോഴെല്ലാം ദക്ഷിണ രാജ്യങ്ങളിലെ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ ദുരന്തങ്ങളോടുള്ള പ്രതികരണം എന്ന നിലക്കുമാണ് ന്യായവ്യാപാരം വളർന്നത്. യൂറോപ്യൻ രാജ്യങ്ങളിലുള്ള വലിയ വികസന ഏജൻസികളും പലപ്പോഴും മതസംഘടനകളുമാണ് ഈ വളർച്ചയിൽ കാര്യമായ പങ്കു വഹിച്ചത്. ഉത്പാദകരെ സംഘടിപ്പിക്കുകയും അതുവഴി ഉത്പാദനത്തെ ക്രമീകരിക്കാനും, ഉത്പാദകരെ സഹായിക്കാനും വികസിത രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റിആയക്കാനും ദക്ഷിണ രാജ്യങ്ങളിലെ ന്യായവ്യാപരസംഘടനകളിലൂടെ ഈ വികസന ഏജൻസികൾക്ക് സാധിച്ചു. [5]

അവലംബങ്ങൾ[edit]

പുറത്തേക്കുള്ള കണ്ണികൾ[edit]

ഫെയർട്രേഡ് ഇന്റർനാഷണൽ വെബ്സൈറ്റ്

വർഗ്ഗം:ആഗോളാടിസ്ഥാനത്തിലുള്ള പ്രസ്ഥനങ്ങൾ